
കൊല്ലം∙ വെളിച്ചെണ്ണ നിർമാണ കേന്ദ്രത്തിൽ തീയും പുകയും ഉയർന്നതു പരിഭ്രാന്തി പരത്തി. രാമൻകുളങ്ങരയിലുള്ള ചക്കിലാട്ടിയ എണ്ണ നിർമിക്കുന്ന വിനായക ഫുഡ്സ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ 7.30നാണ് സംഭവം.
സമീപത്തെ ഒാട്ടോ റിക്ഷ തൊഴിലാളികളാണ് കടയിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയെ വിവരം അറിയിച്ചു.
ഉടമ കട നടത്തുന്ന ആളുമായി ബന്ധപ്പെട്ടു കട
തുറക്കാനുള്ള ശ്രമം നടത്തി.
എന്നാൽ കനത്ത പുകയുണ്ടായിരുന്നതിനാൽ അകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ചാമക്കടയിൽ നിന്നു അഗ്നി രക്ഷാ സേന എത്തി വെള്ളം ഒഴിച്ച ശേഷം കടയിലെ രണ്ടാമത്തെ ഷട്ടറും തുറന്നിട്ട് പുക മാറ്റി തീ കെടുത്തി. ഇവിടെ ഉണ്ടായിരുന്ന രണ്ടു ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കൊപ്രയിലാണ് തീയും പുകയും പിടിച്ചത്.
കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
എന്നാൽ തീയും പുകയും ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. പുക ഉയർന്ന ഭാഗത്ത് പാത്രങ്ങളിൽ വെളിച്ചെണ്ണ ഉണ്ടായിരുന്നെങ്കിലും തീ അതിലേക്കു പടർന്നില്ല. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചാമക്കടയിൽ നിന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫിസർ മണിയൻ, അജിത്കുമാർ, ഷെഫീക്ക്, കൃഷ്ണനുണ്ണി, ദിലീപ്, ബിജു, സൂര്യകാന്ത്, സജി എന്നിവരുൾപ്പെട്ട അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയും പുകയും കെടുത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]