
യുവാവിന്റെ കാൽ പോത്തിന്റെ കയറിൽ കുടുങ്ങി; വിരണ്ടോടിയ പോത്ത് റോഡിലൂടെ വലിച്ചിഴച്ചു, പിന്നാലെ ഓടി നാട്ടുകാര്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട ∙ പശുവിനെ വാങ്ങാനെത്തിയ ആളുടെ കാൽ പോത്തിന്റെ കയറിൽ കുടുങ്ങി. വിരണ്ടോടിയ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ച യുവാവിനു ഒടുവിൽ നാട്ടുകാർ രക്ഷകരായി. ശാസ്താംകോട്ട– ചവറ പ്രധാന പാതയിൽ കാരാളിമുക്കിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ സുനിൽ (39) സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടിൽ പശുവിനെ വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടെ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ സുനിൽ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു.
കുറ്റിയിൽ നിന്നും കയർ വേർപെട്ട് ഓടിയെത്തിയ പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കയർ കാലിൽ കുരുങ്ങി. മറിഞ്ഞു വീണ സുനിലുമായി തിരക്കേറിയ പ്രധാന പാതയിലേക്ക് പോത്ത് ഓടിക്കയറി. ഇതിനിടെ എതിരെ വന്ന കാറിൽ തട്ടി സുനിൽ തെറിച്ചു വീണെങ്കിലും ഇരുദിശകളിൽ നിന്നുള്ള വാഹനങ്ങൾക്കിടയിലൂടെ യുവാവിനെ വലിച്ചിഴച്ച് പോത്ത് ജംക്ഷനിലേക്ക് പാഞ്ഞു.
നാട്ടുകാരും പിന്നാലെ ഓടി. ഒടുവിൽ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് പോത്തിനെ പിടികൂടി ഇയാളെ രക്ഷപ്പെടുത്തിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നും യുവാവ് പ്രകോപിപ്പിച്ചതാണ് പോത്ത് വിരണ്ടോടാൻ കാരണമായതെന്നും പ്രദേശവാസികൾ പറഞ്ഞു. ശരീരം റോഡിലുരഞ്ഞ് സാരമായി പരുക്കേറ്റ സുനിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.