
മാലിന്യക്കൂമ്പാരമായി ദേശീയപാതയുടെ വശങ്ങൾ; പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ് മാലിന്യം
ചാത്തന്നൂർ ∙ ദേശീയപാതയിൽ കല്ലുവാതുക്കൽ പാറക്കുളത്തിനു സമീപം വലിയ തോതിൽ മാലിന്യം തള്ളിയത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കാലവർഷ മുൻകരുതലിന്റെ ഭാഗമായി ശുചീകരണവും ആരോഗ്യ ജാഗ്രത-പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുന്നതിനിടെയാണ് ദേശീയപാതയുടെ വശത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നതിനു സമീപം മാലിന്യം തള്ളിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ മാലിന്യത്തിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ട്.
മഴ പെയ്തതോടെ മലിനജലം ഒഴുകി പടരുന്നത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണി ഉയർത്തുകയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചിരുന്ന സ്ഥലമായിരുന്നു.
ഭൂരിഭാഗം മണ്ണും പിന്നീട് ഇവിടെ നിന്നും കൊണ്ടു പോയി. ഈ സ്ഥലത്താണ് മാലിന്യം തള്ളിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]