
മൂക്ക് പൊത്തേണ്ട പാത; കാടു മൂടിയ റോഡിന്റെ വശങ്ങള് മാലിന്യം തള്ളൽ കേന്ദ്രമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവക്കല്‍ ∙ ഇളമാട് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അവകാശപ്പെടുമ്പോഴും ഗ്രാമീണ പാതയായ ചെറുവക്കല്‍ – വെള്ളാവൂര്‍ – വേങ്ങൂര്‍ റോഡിലൂടെ പോകണമെങ്കില്‍ മൂക്കു പൊത്തേണ്ട സ്ഥിതി. കാടു മൂടിയ റോഡിന്റെ വശങ്ങള് ഇപ്പോള്‍ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. റോഡിന്റെ ഇരുവശവും കാടു മൂടിയതോടെ ഇഴജന്തുക്കളെ ഭയന്നു മാത്രമേ ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കൂ. എല്‍പി, യുപി സ്കൂളുകള്‍, വായനശാല, മാവേലി സ്റ്റേര്‍, ബിഎസ്എന്‍എല്‍ ഓഫിസ് എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാതയാണ് ഇത്.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ റോഡിന്റെ വശങ്ങള് വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചാണു മാലിന്യം റോഡിന്റെ വശത്തു തള്ളുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ വശം വൃത്തിയാക്കാന്‍ നടപടി ഉണ്ടാകണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. ഇല്ലെങ്കില്‍ കാലവര്‍ഷം എത്തുന്നതോടെ ഇവിടം കൊതുകുകളുടെ കേന്ദ്രമായി മാറും.