പുനലൂർ ∙ നിലവിൽ പ്രവർത്തനരഹിതമായ നഗരസഭാ ശ്മശാനം (ശമനതീരം) രണ്ടു മാസത്തിനുള്ളിൽ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എം.എ.രാജഗോപാൽ പറഞ്ഞു. ശ്മശാനത്തിന്റെ നവീകരണത്തിനായി പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം തയാറാക്കിയ 1450000 രൂപയുടെ എസ്റ്റിമേറ്റിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ഇന്ന് ടെൻഡർ നടക്കും.
ശുചിത്വമിഷന്റെ അംഗീകാരമുള്ള കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി കരാറുകാരനുമായി എഗ്രിമെന്റ് വയ്ക്കും.
രണ്ടു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും പറഞ്ഞു.
ശമനതീരം പണിമുടക്കിയതോടെ നഗരസഭയിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും മൃതദേഹം കിലോമീറ്ററുകൾ അകലെ തെന്മല പഞ്ചായത്തിലെ ഇടമൺ ശ്മശാനത്തിലോ കൊല്ലം കോർപറേഷൻ ശ്മശാനത്തിലോ എത്തിച്ചു സംസ്കരിക്കേണ്ട സ്ഥിതിയാണിപ്പോൾ.
മുൻപ് 9 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ശ്മശാനമാണു വീണ്ടും പണിമുടക്കിയത്. പാചക വാതകം ഉപയോഗിച്ചു മൃതദേഹം ദഹിപ്പിക്കുന്ന പ്ലാന്റിലെ തകിടുകളും മറ്റും ദ്രവിച്ചുപോയിട്ടുണ്ട്. ഒക്ടോബർ മുതൽ ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നില്ല.
പൊതുവിഭാഗത്തിനു 3,000 രൂപയും ദാരിദ്ര്യരേഖയ്ക്കു 1,500 രൂപയുമാണ് ഇവിടുത്തെ നിരക്ക്.
സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ശ്മശാനം ഏറെ പ്രയോജനകരമായിരുന്നു. 2018ൽ ഒരു കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ ഇതു നവീകരിച്ചിരുന്നു.എന്നാൽ, പിന്നീടിതു തുടർച്ചയായി പ്രവർത്തിച്ചിട്ടേ ഇല്ല.
വാതക ചേംബറിലെ ചോർച്ച ഉൾപ്പെടെയുള്ള തകരാറുകൾ മൂലം 2023ലും 6 മാസത്തോളം ഇത് അടച്ചിട്ടു. പിന്നീട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി തുറന്നതു കഴിഞ്ഞ ജൂണിലാണ്.
ശ്മശാനം സ്ഥാപിച്ച ചെന്നൈ ആസ്ഥാനമായ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണിയും നടത്തിയത്. 10 വർഷങ്ങൾക്കു മുൻപ് തൊളിക്കോട്ട് പ്രവർത്തനം ആരംഭിച്ചതാണ് ശ്മശാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

