കടയ്ക്കൽ∙ പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർഥി അനുപമ എ.നായർ സത്യവാചകം ചൊല്ലി നിർത്തുമ്പോൾ വന്ദേമാതരം പറഞ്ഞതിന് പഞ്ചായത്ത് സെക്രട്ടറിയുടെ താക്കീത്, സത്യവാചകം ചൊല്ലിയതിന്റെ അവസാനം ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ആണ് വടക്കേവയൽ വാർഡിൽ നിന്നു വിജയിച്ച അനുപമ എ നായർ വന്ദേമാതരം എന്ന് പറഞ്ഞു അവസാനിപ്പിച്ചത്. ഇതിനിടയിൽ സ്ഥലത്ത് ഉണ്ടായിരുന്ന സിപിഎമ്മിലെ ചിലർ ചൂണ്ടികാട്ടിയപ്പോൾ ആണ് സെക്രട്ടറി സ്ഥാനാർഥിയെ താക്കീത് ചെയ്തത്.
കടയ്ക്കൽ പഞ്ചായത്തിൽ ആദ്യമായാണ് ബിജെപി സ്ഥാനാർഥി വിജയിക്കുന്നത്.
കടയ്ക്കൽ∙ പഞ്ചായത്തിൽ സത്യപ്രതിജ്ഞയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് കോട്ടപ്പുറം വാർഡിൽ നിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുഗന്ധി. എൽഡിഎഫ് ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ കോട്ടപ്പുറം വാർഡിൽ സിപിഐ സ്ഥാനാർഥിക്ക് എതിരെ മത്സരിച്ച സ്ഥാനാർഥിയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ സുഗന്ധി.
പ്രായം കൂടിയ സ്ഥാനാർഥി എന്ന നിലയിലാണ് സുഗന്ധിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ അവസരം ലഭിച്ചത്. ഇതേ സമയം കോട്ടപ്പുറം വാർഡിൽ സിപിഐ സ്ഥാനാർഥിക്ക് എതിരെ സിപിഎം റിബൽ സ്ഥാനാർഥിയായി സുഗന്ധിയെ മത്സരിപ്പിക്കുക ആയിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

