കൊല്ലം ∙ തീരദേശ മേഖലയിൽ ലഹരിമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി നർകോട്ടിക് ഡ്രൈവ് നടത്തി. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ തീരദേശ മേഖലയിലെ പന്ത്രണ്ടോളം സ്ഥലങ്ങളിലാണു ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തിയത്.
ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗവും വിപണനവും കൂടാൻ ഇടയുള്ള സാഹചര്യത്തിലാണു പരിശോധന ശക്തമാക്കിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം കൊല്ലം എസിപി എസ്.ഷെരീഫിന്റെയും പള്ളിത്തോട്ടം ഇൻസ്പെക്ടർ ബി.ഷഫീക്കിന്റെയും നേതൃത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിൽ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി സബ് ഡിവിഷനുകളിലെ ഡാൻസാഫ് സംഘാംഗങ്ങൾ, ഡോഗ് സ്ക്വാഡ്, വിവിധ പൊലീസ് സ്റ്റേഷനുകളിലെ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നാൽപതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊല്ലം സിറ്റി പൊലീസ് ജില്ലയെ ലഹരി സംഘങ്ങളുടെ പിടിയിൽ നിന്നു രക്ഷിക്കാൻ ‘മുക്ത്യോദയം’ എന്ന ലഹരി വിരുദ്ധ കർമ പദ്ധതി ജില്ലയിൽ ആവിഷ്കരിച്ചു നടപ്പിലാക്കി വരുകയാണ്.
വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

