കൊല്ലം ∙ ജിഎസ്ടി പരിഷ്കാരങ്ങൾക്കും പുതിയ ഓൺലൈൻ ഗെയിമിങ് നിയമത്തിനും നാഗ്പുരിൽ നടന്ന അഖില ഭാരതീയ ഗ്രാഹക പഞ്ചായത്ത് (എബിജിപി) ദേശീയ കാര്യകാര്യ സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിന് അഭിനന്ദനം. ഉപഭോക്തൃ ക്ഷേമത്തിനായി പുതിയ മേഖലകളിൽ വ്യക്തതയും നിയന്ത്രണവും കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച ശ്രമങ്ങളെ സംഘടന അഭിനന്ദിച്ചു.
അതേസമയം, ജിഎസ്ടി പരിഷ്കാരങ്ങളുടെ യഥാർഥ പ്രയോജനം സാധാരണ ജനങ്ങൾക്ക് എത്തുമോ, അതോ വ്യാപാരികളുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമോ എന്ന ആശങ്കയും എബിജിപി ഉന്നയിച്ചു.
സർക്കാർ പ്രഖ്യാപനങ്ങളുടെ ഗുണം നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് കർശനമായ നിരീക്ഷണവും നടപ്പിലാക്കലും അനിവാര്യമാണെന്ന് യോഗം വ്യക്തമാക്കിയതായി എബിജിപി ദേശീയ മീഡിയ സെൽ അംഗം ടി.ഹരികൃഷ്ണൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]