കൊല്ലം ∙ ശക്തിസ്വരൂപിണിയായ ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിച്ചും വിദ്യയെ ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം. ക്ഷേത്രങ്ങളിലെ നവരാത്രി മണ്ഡപങ്ങളിൽ സംഗീതവും നൃത്തവും അർച്ചനയായി മാറും.
വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി വിജയത്തിന്റെ, വിദ്യയുടെ ആഘോഷത്തോടെ സമാപനം.
ഒൻപതു രാത്രിയും 10 പകലും ചേരുന്നതാണു നവരാത്രി ആഘോഷമെങ്കിലും ഇത്തവണ അഷ്ടമി രണ്ടു ദിനം നീളുന്നതിനാൽ പതിനൊന്നാം ദിവസമായ ഒക്ടോബർ 2ന് ആണ് പൂജയെടുപ്പും വിദ്യാരംഭവും. 29ന് ആണ് പൂജവയ്പ്.
അന്നു വൈകിട്ട് 4 മണിയോടെ അഷ്ടമി തുടങ്ങും. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന ദിവസമാണ് പൂജ വയ്ക്കേണ്ടതെന്ന് അഖിലകേരള തന്ത്രി മണ്ഡലം പ്രസിഡന്റ് പ്രഫ.നീലമന വി.ആർ.നമ്പൂതിരി പറഞ്ഞു. ജില്ലയിൽ പ്രധാനപ്പെട്ട
എല്ലാ ക്ഷേത്രങ്ങളും നവരാത്രി ആഘോഷത്തിന് ഒരുങ്ങി.
∙ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദിവസവും വൈകിട്ട് സഹസ്രനാമം, ഭജന, പ്രസാദ വിതരണം എന്നിവ നടക്കും. 25, 26, 29 തീയതികളിൽ വൈകിട്ട് 7ന് തിരുവാതിര, 30ന് വൈകിട്ട് 6ന് കുമാരി വസ്ത്രദാനം, ഭഗവതി സേവ, നൃത്തം.
ഒക്ടോബർ 1ന് വൈകിട്ട് സുമംഗലി വസ്ത്രദാനം, ഭഗവതി സേവ, നൃത്തം, 2നു രാവിലെ പൂജയെടുപ്പ്, സരസ്വതി പൂജ., വിദ്യാഗോപാലം, ഭക്തിഗാനസുധ, വൈകിട്ട് ഭക്തിഗാനമേള.
∙ ആർട്ട് ഓഫ് ലിവിങ് കൊല്ലം ആശ്രമത്തിൽ നവരാത്രി ആഘോഷം ഇന്നു തുടങ്ങും. ഒക്ടോബർ 2ന് സമാപിക്കും.
പൂജകൾ, ഹോമങ്ങൾ, ചണ്ഡികാ ഹോമം, പൂജവയ്പ്, അന്നദാനം കലാപരിപാടികൾ എന്നിവയാണ് പ്രധാന പരിപാടികൾ. ശ്രീ ശ്രീ രവിശങ്കറുടെ പ്രതിനിധി സ്വാമി ചിത്ത്സ്വരൂപ്ജി പൂജകൾക്ക് ആചാര്യസ്ഥാനം വഹിക്കും.
ബെംഗളൂരു ആശ്രമത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും തൽസമയം കൊല്ലം ആശ്രമത്തിലും നടത്തുമെന്ന് ആശ്രമം ചെയർമാൻ മോഹൻരാജ്, സെക്രട്ടറി മയ്യനാട് പ്രദീപ് എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]