പുനലൂർ ∙ കൊല്ലം–തിരുമംഗലം ദേശീയപാതയിൽ പുനലൂർ പ്ലാച്ചേരി ഭാഗത്ത് 10 വർഷമായിട്ടും സംരക്ഷണഭിത്തി നിർമിക്കുന്നതിനോ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനോ നടപടിയില്ല. കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്ന ഇവിടെ വാഹന ഗതാഗതം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഇവിടെ കുറെ ഭാഗത്ത് നേരത്തെ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നതാണ്. എന്നാൽ നിലവിൽ നിയന്ത്രണം വിട്ടു വാഹനങ്ങൾ വലിയ കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യതയാണ് ഉള്ളത്.
ദേശീയപാതയിൽ റോഡിന് ഏറ്റവും കൂടുതൽ വീതി കുറവുള്ള സ്ഥലമാണ് കലയനാട് മുതൽ മേലെ പ്ലാച്ചേരി വരെയുള്ള ഭാഗം.
ഇവിടെ കൊടും വളവുകളും ഉണ്ട്. കഴിഞ്ഞ ശബരിമല സീസണിൽ ആര്യങ്കാവിൽ കൊക്കയിലേക്ക് വാഹനം മറഞ്ഞു ശബരിമല തീർഥാടകൻ മരിച്ചതിനു ശേഷം ജില്ലാ ഭരണം ഇടപെട്ട് നടത്തിയ സംയുക്ത പരിശോധനയിൽ പാതയിലെ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിരുന്നു.
പ്ലാച്ചേരി അടക്കം പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും നിർദേശം ഉണ്ടായിരുന്നു. എന്നാൽ പ്ലാച്ചേരിയിലെ ഭിത്തി നിർമാണം ഇതുവരെ ഫയലിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം.
കഴിഞ്ഞവർഷം കണ്ടെത്തിയ എല്ലാ ബ്ലാക്ക് സ്പോട്ടുകളിലും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]