കൊല്ലം ∙ ആഗോള അയ്യപ്പ സംഗമ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപി. വിശ്വാസ സംരക്ഷണത്തിനായി ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് തന്നെ സംഘിയാക്കിയ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മാപ്പ് പറയുമോ എന്ന് എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു.
നാലു വോട്ടിന് വേണ്ടി നയം മാറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന്റെ നയവും നിലപാടും എവിടെ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ സിപിഎം ഭൂരിപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാണ് ഈ പരിപാടി നടത്തിയത്.
മുൻപ് ശബരിമലയിൽ ആചാര ലംഘനം നടത്താൻ കൂട്ടുനിന്നു. ഇപ്പോൾ ശബരിമലയെ രാഷ്ട്രീയ വേദിയാക്കി ദുരുപയോഗം ചെയ്യുന്നു.
യുവതീ പ്രവേശത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കുംഭമേള നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയ്യപ്പ സംഗമം നടത്തുന്ന പിണറായി വിജയനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.
കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണ് കഴിഞ്ഞ ദിവസം യോഗിയുടെ ആശംസയിലൂടെ പുറത്തുവന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കാൻ പോകുന്ന അടവുനയത്തിന്റെ മുന്നൊരുക്കമാണ് നടന്നത്. കേരളത്തിലെ അയ്യപ്പ ഭക്ത സമൂഹം ആഗോള അയ്യപ്പ സംഗമത്തെ നിരാകരിച്ചുവെന്നും എംപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]