
കൊട്ടാരക്കര∙ ധനലക്ഷ്മി കുടുംബശ്രീ യൂണിറ്റ് ഒരുക്കിയ പൂപ്പാടത്ത് നട്ട ആയിരം ചെടികളിലും ചെണ്ടുമല്ലി പൂക്കൾ വിടർന്നു വർണം വിതറുന്നു.രണ്ട് മാസത്തെ അധ്വാനം സാഫല്യമായതിന്റെ ആഹ്ലാദത്തിലാണ് മൈലം ഇട്ടിയപറമ്പ് പ്ലാവറക്കോട് സിഡിഎസ് അംഗങ്ങൾ .സൗജന്യമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് പൂപ്പാടം. ഓണപ്പൂക്കളം തീർക്കാൻ 25 മുതൽ പൂക്കൾ വിറ്റ് തുടങ്ങും.
മൈലം കൃഷി ഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച തൈകളാണ് ബീന രത്നാകരൻ, സുമതിക്കുട്ടി,ഓമന തങ്കച്ചൻ, ബിന്ദു ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ പരിപാലിച്ച് പൂപ്പാടമാക്കിയത്. വൈകുന്നേരങ്ങളിൽ ഒത്തു കൂടി വെള്ളവും വളങ്ങളും നൽകിയാണ് പരിചരണം.
പച്ചക്കറി കൃഷിയിലും വാഴക്കൃഷിയിലും വർഷങ്ങളായി നേട്ടം കൊയ്ത ആത്മ വിശ്വാസത്തിലാണ് പൂ കൃഷിയിലേക്ക് തിരിഞ്ഞത്. മഞ്ഞയും ഓറഞ്ചും നിറത്തിൽ നൂറുമേനി വിളവ് നൽകി കൃഷി അവരെ വീണ്ടും കാത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]