
ഇന്ന്
∙ അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്.
അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 നു 10.30 നു ഓഫിസിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
സ്പോട് അഡ്മിഷൻ
ആയൂർ ∙ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ, എംസിഎ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കു 25, 26, 27 തീയതികളിൽ സ്പോട് അഡ്മിഷൻ നടത്തുന്നു. എൻട്രൻസ് എഴുതാത്തവർക്കും പങ്കെടുക്കാം. 8301067990.
അംശദായം സ്വീകരിക്കും
കൊല്ലം∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫിസിന്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനുമായി 26ന് രാവിലെ 10 മുതൽ ആര്യങ്കാവ് പഞ്ചായത്ത് ഓഫിസിൽ പ്രത്യേക സിറ്റിങ് നടത്തും.
അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെ പകർപ്പും ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും കയ്യിൽ കരുതണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക്: 9746822396, 0474–2766843, 2950183.
അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
29ന് 11ന് ഇന്റർവ്യൂ നടക്കും.
വോട്ടർ പട്ടിക പുതുക്കൽ:29 വരെ അവസരം
കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന 30ന് തൊട്ട് മുൻപുള്ള ദിവസം വരെ അവസരം നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അധ്യാപക ഒഴിവ്
കൊല്ലം∙ കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) തസ്തികയിൽ ഒഴിവ്.
യോഗ്യത: നിശ്ചിത വിഷയത്തിൽ ബിടെക്കും എംടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം). യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26 രാവിലെ 10ന് എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം.
വിവരങ്ങൾക്ക്: www.ceknpy.ac.in ഫോൺ 0476-2665935.
ഹിയറിങ് 11ന്
കൊല്ലം∙ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മോഹനൻ കമ്മിഷൻ ജില്ലയിൽ സെപ്റ്റംബർ 11 ന് രാവിലെ 10ന് കൊല്ലം ഡിടിപിസി കോൺഫറൻസ് ഹാളിലും ഉച്ചയ്ക്ക് 2.30ന് സാമ്പ്രാണികോടി ഡിടിപിസി കോൺഫറൻസ് ഹാളിലും പബ്ലിക് ഹിയറിങ് നടത്തും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളളവരും എഫ്ഐഎംഎസ് റജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്കും മത്സ്യത്തൊഴിലാളി പെൻഷനർമാർക്കും അപേക്ഷിക്കാം.
പുനരുദ്ധാരണം വഴി വാസയോഗ്യമാക്കാൻ കഴിയുന്ന എട്ടോ അതിൽ കൂടുതലോ വർഷം പഴക്കമുളള വീട് സ്വന്തമായിട്ടുളള മത്സ്യത്തൊഴിലാളികളാവണം അപേക്ഷകർ. മത്സ്യഭവനുകളിൽ നിന്നും അപേക്ഷാഫോം ലഭിക്കും.
ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ 30 വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും. കൊല്ലം∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡ് ജില്ലാ ഓഫിസിൽ അംഗത്വം നേടി ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.
എസ്എസ്എൽസിക്ക് ശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്നവരായിരിക്കണം അപേക്ഷകർ. അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home മുഖേന സെപ്റ്റംബർ 15നകം അപേക്ഷിക്കണം.
ഫോൺ: 0474 2749847. കൊല്ലം∙ തിരുവനന്തപുരം സി-ഡിറ്റിൽ ഡിജിറ്റൽ വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സുകൾക്കും ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫി സർട്ടിഫിക്കറ്റ് കോഴ്സിനും അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി 30. വിവരങ്ങൾക്ക് : https://mediastudies.cdit.org/ ഫോൺ: 8547720167.
ശിൽപശാല
കൊല്ലം∙ ജില്ലാ വ്യവസായ കേന്ദ്രവും ചവറ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും ചേർന്ന് 26ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ റിസർച് സെന്ററിൽ ഏകദിന വെണ്ടർ ഡവലപ്മെന്റ് ശിൽപ ശാല സംഘടിപ്പിക്കും. എംഎസ്ഇ ഉടമകൾ/സംരംഭകർ (എസ്സി/എസ്ടി വിഭാഗം, വനിതകൾ) എന്നിവർക്ക് പങ്കെടുക്കാം.
ഫോൺ: 8075630640. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]