നിലമേൽ∙ കാറുകൾ കൂട്ടിയിടിച്ചു 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായവുമായി മന്ത്രി വീണാ ജോർജ്.
ഇന്നലെ രാവിലെ 10.15ന് എംസി റോഡിൽ നിലമേൽ കോളജ് ഗേറ്റിനടുത്തായിരുന്നു അപകടം. ഇതുവഴി പോകുകയായിരുന്ന മന്ത്രി അപകട
വിവരം അറിഞ്ഞ് വാഹനം നിർത്തി സ്ഥലത്ത് ഇറങ്ങി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നിർദേശം നൽകി.
മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്തേക്ക് പോയതാണ് മന്ത്രി.
കാർ യാത്രക്കാരായ എറണാകുളം കോമ്പനാട് തോമ്പറ കുടിയിൽ ടി.പി.രവി (69), കോമ്പനാട്, മണ്ണൻചേരി ഹൗസ്, വിഷ്ണു എം.കുമാർ (32) , കെടവത്തൂർ ജയരാജൻ (54), വേങ്ങോട് ഓലയാങ്കത്ത് കുര്യാക്കോസ് (65), കടയ്ക്കൽ കാര്യം തിരുവാതിരയിൽ സൗമ്യ (29), കാർത്തിക്(30), കാർട്ടിൻ (25), പെരുമ്പാവൂർ വെൻതുരുത്ത് രാഹുൽ (41), പെരുമ്പാവൂർ അതിരംമ്പുഴ വർഗീസ് (64) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തു നിന്നു വന്ന കാറും കടയ്ക്കൽ നിന്നു വന്ന കാറും ആണ് കൂട്ടിയിടിച്ചത്. കാറുകളുടെ മുൻ ഭാഗം തകർന്നു.
ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശവും നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]