
കാലാവസ്ഥ
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–60 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ക്വട്ടേഷനുകൾ ക്ഷണിച്ചു
ചിറക്കര ∙ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പ്രവൃത്തി ദിനങ്ങളിൽ സ്കൂളിൽ പാചകം ചെയ്തു നൽകുന്നതിനും മാലിന്യമുക്ത നവകേരളം – ബയോ ബിൻ വിതരണത്തിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. വിവരങ്ങൾ http://tender.lsgkerala.gov.in വെബ് സൈറ്റിലും പഞ്ചായത്ത് ഓഫിസിലും ലഭ്യമാണ്.
യോഗ ഇൻസ്ട്രക്ടർ അഭിമുഖം നാളെ
കുണ്ടറ∙ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ വനിതകൾക്കായി നടത്തുന്ന യോഗ പരിശീലനത്തിന് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11.30ന് നടക്കും.
നിർദിഷ്ട യോഗ്യതയുള്ളവർ രാവിലെ 11ന് പഞ്ചായത്തിൽ എത്തണം.
താൽക്കാലിക അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ ഗവ.മുസ്ലിം എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന് നടക്കും.
പിഎസ്സി റാങ്ക് പട്ടികയിൽ ഉള്ളവർക്ക് മുൻഗണന. ∙കോഴിക്കോട് ഗവ.എസ്കെവി യുപി സ്കൂളിൽ എൽപിഎസ്ടി അധ്യാപകന്റെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നാളെ 1ാ1 ന് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ∙കരുനാഗപ്പള്ളി ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയത്തിന് ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23 നു 10 നു സ്കൂൾ ഓഫിസിൽ ഹാജരാകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]