
കുണ്ടറ∙ കഴക്കൂട്ടം മോഡലിൽ ഐടി പാർക്ക് തന്റെ മണ്ഡലത്തിൽ സ്ഥാപിക്കണമെന്ന താൽപര്യത്തിൽ 2006 ൽ എം.എ ബേബി എംഎൽഎ ആയിരുന്നപ്പോഴാണ് കുണ്ടറയിൽ ടെക്നോ പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. കേരള സിറാമിക്സിന്റെ ഖനനം ചെയ്ത സ്ഥലമടക്കം 40 ഏക്കർ ഭൂമി ടെക്നോപാർക്കിനായി സർക്കാർ പതിച്ചു നൽകി.
2009 ഫെബ്രുവരി 10ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ ടെക്നോ പാർക്കിന് ശിലാ സ്ഥാപനം നടത്തി. 75 കോടി രൂപ മുടക്കി 2 വർഷം കൊണ്ട് സമയബന്ധിതമായി പൂർത്തീകരിച്ച ഒന്നാംഘട്ട
നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2011 ഫെബ്രുവരി 15ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ നിർവഹിച്ചു തുടർന്ന് ചെറുതും വലുതുമായ കമ്പനികൾ പ്രവർത്തനം തുടങ്ങി.
വളരെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയത്. പ്രധാന ഗേറ്റിൽ നിന്നും ടെക്നോ പാർക്കിലേക്ക് 850 മീറ്റർ നീളത്തിൽ നാലുവരി പാത നിർമിച്ചു. കുണ്ടറ – പേരയം റോഡിൽ ക്രിസ്തുരാജ് ജംക്ഷനിൽ നിന്നും ടെക്നോ പാർക്കിലേക്ക് നാലുവരി പാതയും നിർമിച്ചു.
വൈദ്യുതീകരണത്തിനായി 110 കെവി ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ നിർമിക്കുകയും, 5 കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതി നടപ്പാക്കുകയും ചെയ്തു. വികസനം പൂർത്തീകരിക്കുന്നതോടെ ഇവിടത്തെ തൊഴിൽ അവസരങ്ങൾ 40,000 ആയി ഉയരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പല വിധ കാരണങ്ങളാൽ ടെക്നോ പാർക്കിന് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]