
കൊട്ടാരക്കര∙ സമ്മാനമായി ലഭിച്ച ‘മുൻമുനിയൂർ’ കാലൻ കുട വല്ലാതെ ഇഷ്ടപ്പെട്ടു വിഎസ് അച്യുതാനന്ദൻ നിവർത്തിപ്പിടിച്ച ഓർമയുണ്ട് കൊല്ലം ജില്ലയ്ക്കു പറയാൻ; ജില്ലയിലെ വിലയന്തൂർ കുടുംബശ്രീ യൂണിറ്റ് നിർമിച്ച ആ വലിയ കുട.2015 ൽ പ്രതിപക്ഷ നേതാവ് ആയിരിക്കെ, ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിനെത്തിയപ്പോഴാണു വിലയന്തൂർ കുടുംബശ്രീ യൂണിറ്റ് നിർമിച്ച മുൻമുനിയൂർ ബ്രാൻഡ് കുട
നൽകിയത്. ചുവന്ന കാലൻ കുടയുമായി വിഎസ് വീട്ടിലെത്തിയപ്പോൾ ഭാര്യ വസുമതിക്കും ഇഷ്ടമായി.
ഇതേ പോലൊന്നു വേണമെന്നായി ആഗ്രഹം.
അധികം വൈകാതെ വി.എസ്. വാളകത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ മറ്റാെരു ചടങ്ങിനെത്തി.
‘ഒരു കുട കൂടി കിട്ടുമോ’ എന്നായി അന്ന് ഒപ്പം വേദിയിലുണ്ടായിരുന്ന സിപിഎം നേതാവ് പി.കെ.ജോൺസണിനോടുള്ള ചോദ്യം.
ഉടൻ എത്തിക്കാമെന്നു ജോൺസന്റെ മറുപടി. ഒട്ടും വൈകാതെ സിഡിഎസ് പ്രവർത്തക ബിന്ദു പ്രകാശ് വേദിയിലെത്തി പ്രതിപക്ഷ നേതാവിനു കുട
സമ്മാനിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കുട
ഏറ്റുവാങ്ങുന്ന രംഗം ഇന്നും നാടിന്റെ ഓർമയിലുണ്ട്. കുടുംബശ്രീയുടെ കുട
സംരംഭത്തെ പുകഴ്ത്താനും വിഎസ് അന്നു മറന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]