
കൊല്ലം ജില്ലയിൽ ഇന്ന് (22-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അഭിമുഖം 23ന്
വയലാ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് 11ന്.
ബിരുദ കോഴ്സുകൾ: സീറ്റൊഴിവ്
കൊല്ലം ∙ ഫാത്തിമാ മാതാ നാഷനൽ കോളജിൽ രണ്ടാം വർഷ ബിരുദ കോഴ്സുകളിൽ എയ്ഡഡ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ജിയോളജി, ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിലും സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലിഷ്, ബിസിഎ, ബികോം (കോർപറേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നീ വിഷയങ്ങളിലും സീറ്റൊഴിവുണ്ട്. നാളെ രാവിലെ 10നു 1, 2 സെമസ്റ്ററുകളുടെ മാർക്ക് ലിസ്റ്റുമായി ഹാജരാകണം. www.fmnc.ac.in.
സ്പോട്ട് അഡ്മിഷൻ
പുനലൂർ ∙ കേരളസർവകലാശാലയുടെ മാനേജ്മെന്റ് പഠന കേന്ദ്രമായ പുനലൂരിൽ യുഐഎമ്മിൽ ഫുൾടൈം എംബിഎ കോഴ്സിലേക്കുള്ള 2025-26 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 25 ന് കാര്യവട്ടം ഐഎംകെയിൽ രാവിലെ 10 മുതൽ 2 വരെ നടത്തുന്നു. റജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000 രൂപയും എസ് സി, എസ്ടി വിഭാഗത്തിന് 500 രൂപയുമാണ്. 8943298156, 7025116518, 8075614355.
കൊല്ലം ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ്, പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്കു സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവർക്കു കോഴ്സിൽ ചേരാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. 9072592412.
കൊല്ലം ∙ കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബിടെക് കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് എൻആർഐ സീറ്റ് ഒഴിവുണ്ട്. ജൂൺ 23 ന് സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകണം. 9446081624, 8547005036.
ഐടിഐ പ്രവേശനം
കൊല്ലം ∙ ചടയമംഗലം സർക്കാർ ഐടിഐ പ്രവേശനത്തിന് https://itiadmissions.kerala.gov.in , https://det.kerala.gov.in മുഖേന ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചശേഷം ഏതെങ്കിലും സർക്കാർ ഐടിഐകളിൽ അപേക്ഷകളുടെ വെരിഫിക്കേഷൻ നടത്തണം. 0474-2914794.
കൊല്ലം ∙ ചെങ്ങന്നൂർ സർക്കാർ വനിതാ ഐടിഐ പ്രവേശനത്തിന് https://itiadmissions.kerala.gov.in , https://det.kerala.gov.in മുഖേന ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം തൊട്ടടുത്തുള്ള സർക്കാർ ഐടിഐയിൽ എത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം.