ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോൾ വീട് കൊള്ളയടിച്ചു; 20 പവനും 50,000 രൂപയും നഷ്ടമായി
ആയൂർ ∙ കൊട്ടാരക്കരയ്ക്കു സമീപം ഇളമാടു പഞ്ചായത്തിലെ പാറങ്കോട് മുല്ലശേരി മഠത്തിൽ മോഷണം. 20 പവൻ സ്വർണവും 50,000 രൂപയും നഷ്ടമായി.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവം ഇങ്ങനെ: മുല്ലശേരി മഠത്തിൽ കൃഷ്ണൻപോറ്റിയും ഭാര്യ ശാന്തയും രാത്രി 12 മണിയോടെയാണ് ഉറങ്ങാൻ കിടന്നത്.
പുലർച്ചെ 4.30 ഓടെ എഴുന്നേറ്റപ്പോൾ ശാന്തയുടെ കഴുത്തിലെ മാല കാണാതായതോടെയാണ് മോഷണ വിവരം അറിയുന്നത്. മാല കൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായി.
അടുത്തുള്ള ഒരു വാർഡിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. രാത്രി 12.30നും പുലർച്ചെ 4നും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് സംശയം.
പൊലീസ് ഫോറൻസിക് വിദഗ്ധർ വീട് പരിശോധിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]