കരീപ്ര ∙ ആറുവയസ്സുകാരി അമ്മയുടെ കൺമുന്നിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. ഉളകോട് ചരുവിള വീട്ടിൽ നിന്നു മുളവൂർക്കോണം കുപ്പണ രതീഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ടി.അനന്തുവിന്റെയും ജി.ഗീതുവിന്റെയും ഏകമകൾ എ.അവന്തിക (6) ആണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം.
പൊലീസ് പറഞ്ഞത്: സംഭവസമയം ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ. പറമ്പിലെ പപ്പായ കുത്തിയിടാനുള്ള ശ്രമത്തിലായിരുന്നു ഗീതു.
ഒപ്പം നിന്ന അവന്തിക പെട്ടെന്നു കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കുകയും ഉള്ളിലേക്കു വീഴുകയുമായിരുന്നു.
ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ ഒരാൾ കുട്ടിയെ പുറത്തെടുത്തു നെടുമൺകാവ് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മടന്തകോട് ഇവിയുപിഎസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

