ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തിന്റെ മറവിൽ പിഡബ്ല്യുഡി റോഡ് കുഴിച്ചു കര മണ്ണ് കടത്തി. ചാത്തന്നൂർ ശീമാട്ടി ജംക്ഷനിൽ നടയ്ക്കൽ റോഡ് ആരംഭിക്കുന്ന ഭാഗം കുഴിച്ചാണ് കര മണ്ണ് കടത്തിയത്.
എൻഎച്ച് നിർമാണ കമ്പനിയുടെ മറവിൽ കര മണ്ണ് മാഫിയയാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിച്ചു.
ദേശീയപാതയുടെ സർവീസ് റോഡും ഇട റോഡും തമ്മിൽ ഉയര വ്യത്യാസം ഇല്ലാത്ത ഭാഗത്തു നിന്നാണ് മണ്ണ് കടത്തിയത്.
30 മീറ്ററോളം നീളത്തിൽ 2 അടി താഴ്ചയിലാണ് റോഡ് കുഴിച്ചു മണ്ണെടുത്തത്. വ്യാഴം അർധ രാത്രിക്കു ശേഷം റോഡ് കുഴിച്ചു ഏതാനും ലോഡ് മണ്ണ് കടത്തിയിരുന്നു.
വെള്ളി രാത്രി 12.30നു വീണ്ടും റോഡ് കുഴിക്കുന്നത് കണ്ട് നാട്ടുകാർ പ്രതിഷേധം ഉയർത്തി തടഞ്ഞതോടെ മണ്ണെടുപ്പ് ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ജി.എസ്.ജയലാൽ എംഎൽഎ, പൊലീസും സ്ഥലത്ത് എത്തി.
പ്രതിഷേധത്തെ തുടർന്നു, കുഴിച്ചെടുത്തു കടത്തിയ ഏതാനും ലോഡ് മണ്ണ് തിരികെ കൊണ്ടുവന്നിട്ടു. സർവീസ് റോഡുമായി ചേരുന്ന ഭാഗം സഞ്ചാരയോഗ്യമാക്കുന്നതിന്റെ മറവിൽ അനധികൃതമായി റോഡ് കുഴിച്ചു മണ്ണ് കടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ദേശീയപാത നിർമാണം ആരംഭിച്ചപ്പോൾ മൈലക്കാട് കയറ്റത്തിൽ സിത്താര ജംക്ഷനിൽ നിശ്ചിത അളവിൽ നിന്നും ഏതാനും മീറ്റർ താഴ്ചയിൽ റോഡ് കുഴിച്ചു മണ്ണ് മാഫിയ സംഘം മണ്ണ് കടത്തിയിരുന്നു.
ഇതോടെ കയറാനും ഇറങ്ങാനും കഴിയാതെ പാതയോരത്തെ കടകൾ അടച്ചു പൂട്ടേണ്ടി വന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

