കരുനാഗപ്പള്ളി ∙ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് തമിഴ്നാട് മധുര മുനിയാണ്ടിപുരം സ്വദേശി വടിവേലുവിനെ (45) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാർച്ചിൽ പാവുമ്പയിലെ വീട്ടിൽ നിന്നു 6 പവനോളം സ്വർണവും 15,000 രൂപയും മോഷണം പോയ കേസിലാണു പിടികൂടിയത്.
സംഭവസ്ഥലത്തു നിന്നു ലഭിച്ച വിരലടയാളമാണു കേസിൽ വഴിത്തിരിവായത്.
വിരലടയാളം ശാസ്ത്രീയമായി പരിശോധിച്ചതിൽ നിന്നു വടിവേലുവിന്റേതാണെന്നു തിരിച്ചറിഞ്ഞു.
തമിഴ്നാട് മധുരയിൽ എത്തിയ പൊലീസ് സംഘം കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തിൽ നിന്ന് ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വടിവേലു തമിഴ്നാട്ടിൽ മാത്രം ഇരുപത്തഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്.അവിടെ നിന്നു കേരളത്തിലേക്ക് വരുന്ന ലോറികളിൽ കയറിപ്പറ്റി ജോലിക്കെന്ന പേരിൽ വന്നു മോഷണം നടത്തി തിരിച്ച് അതേ ലോറിയിൽ തിരികെ പോകുന്നതാണു ഇയാളുടെ രീതി.
ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശ പ്രകാരം എസിപി വി.എസ്.പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ്, എസ്ഐമാരായ ഷമീർ, ആഷിഖ്, അമൽ പ്രസാദ് , എസ്സിപിഒ ഹാഷിം, സരൺതോമസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

