
ചെമ്പനരുവി∙ നായയുടെ പുറത്തു കയറി പുലിയുടെ യാത്ര, വീട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു. കടമ്പുപാറ നമ്പ്യാർ മഠത്തിൽ തങ്കച്ചന്റെ വളർത്തു നായയെ പിടിക്കാനാണ് പുലി എത്തിയത്.
കഴുത്തിന് താഴെ കടിയേറ്റതിനെ തുടർന്ന് നായ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയപ്പോഴാണ് പുലി പുറത്തു കയറി മുന്നോട്ടു നീങ്ങിയത്. ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പുലി സമീപത്തെ കാട്ടിൽ ഒളിച്ചു.2 ദിവസം മുൻപ് അച്ചൻകോവിലിലേക്ക് പോയ യാത്രക്കാർ, റോഡ് കുറുകെ കടന്നു പോകുന്ന പുലിയെ കണ്ടിരുന്നു.
മറ്റൊരു സംഘം യാത്രക്കാർ റോഡിനു നടുവിൽ പുലി കിടക്കുന്നതും കണ്ടിരുന്നു. ചാഞ്ഞ പറമ്പിൽ കര്യച്ചന്റെ വളർത്തു നായയെ അടുത്തിടെ പുലി പിടിച്ചിരുന്നു.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന പാതയിലാണ് സംഭവം.ഇവിടെ കാട്ടാന ശല്യവും രൂക്ഷമാണ്.
റോഡിൽ ഇറങ്ങി നിൽക്കുന്ന കാട്ടാന, വാഹന യാത്രക്കാർക്കു നേരെ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്.കിടങ്ങും സോളർ ഫെൻസിങും സ്ഥാപിക്കുകയും, പട്രോളിങ് ശക്തമാക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്നും പതിവായി ഉണ്ടാകാറുള്ളത്. പുലിയുടെ ശല്യം തടയാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]