
ആര്യങ്കാവ് ∙ തിരുമംഗലം ദേശീയപാതയോരത്തെ സുരക്ഷാ വേലിയിൽ കാടുകയറിയതോടെ അപകടക്കെണി. ചെക്പോസ്റ്റ് കവല മുതൽ ക്ഷേത്രം കവല വരെയുള്ള വീതി കുറഞ്ഞ പാതയോരത്തു കൂടി നടക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയായി.2 വാഹനങ്ങൾക്കു പോകുകയും വരികയും ചെയ്യാൻ ഇടമില്ലാത്ത ഭാഗത്തു ഗതാഗതക്കുരുക്കും പതിവായി.
കാടു തെളിച്ച് അപകട ഭീഷണി ഒഴിവാക്കാൻ നടപടി ഇല്ലാതായതോടെ കാൽനടക്കാർ ഭീതിയിലാണ്.
പാതയോരത്തു കൂടി വാഹനങ്ങളെ തട്ടി ഉരുമ്മി വേണം നടന്നുപോകാൻ. കാടുകയറിയ ചെടികളുടെ വള്ളിപ്പടർപ്പുകൾ വൈദ്യുതത്തൂണിലേക്കും പടർന്നു കയറിയ നിലയിലാണ്.
ക്ഷേത്രം കവലയിൽ നിന്നു ചെക്പോസ്റ്റ് കവല വരെയുള്ള ഭാഗത്തെ വളവുകളിൽ അടക്കം വീതി വർധിപ്പിക്കാതെ അപകടഭീഷണി മാറില്ല.ശബരിമല മണ്ഡലകാലത്തു മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന ഈ ഭാഗത്തു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നു പരാതിയുണ്ട്.
മണ്ഡലകാലത്ത് ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം പരിമിതമായതിനാൽ ഈ പാതയോരത്താണു പാർക്കിങ്. പാതയുടെ ഒരുഭാഗം റെയിൽവേ ലൈനും മറുഭാഗം താഴ്ചയും ആണ്.താഴ്ച ഭാഗത്ത് കൽക്കെട്ട് നിർമിച്ചു വീതി വർധിപ്പിക്കുകയേ പോംവഴിയുള്ളൂ.
വീതി കുറവായ തെന്മല എംഎസ്എല്ലിൽ കഴുതുരുട്ടിയാറുള്ള താഴ്ച ഭാഗത്ത് കൽക്കെട്ട് നിർമിച്ചു കോൺക്രീറ്റ് ഭിത്തി പണിതു വീതി വർധിപ്പിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]