
വൈദ്യുതി മുടങ്ങും
അയത്തിൽ∙ പുന്തലത്താഴം, ലൈബ്രറി, സാമിൽ, ഡീസന്റ്മുക്ക്, കൊച്ച് ഡീസന്റ് മുക്ക് 9 മുതൽ 5 വരെ. പരവൂർ ∙ റേഷൻ കട, പുന്നമുക്ക് പങ്കുവിള, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെയും കൊച്ചാലുംമൂട് ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും.
ബിഎഡ് സീറ്റൊഴിവ്
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ബിഎഡ് കോഴ്സിന് ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 9995030301.
ജലവിതരണം തടസ്സപ്പെടും
ചവറ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു ജലവിതരണക്കുഴലുകൾ കൂട്ടിയ യോജിപ്പിക്കുന്നതിനാൽ നീണ്ടകര ഗ്രാമപ്പഞ്ചായത്തിൽ 25 മുതൽ 27 വരെ ജലവിതരണം തടസ്സപ്പെടും. ശാസ്താംകോട്ട
ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിങ് ഈ ദിവസങ്ങളിൽ നിർത്തിവയ്ക്കേണ്ടി വരും. അതിനാൽ ഉപഭോക്താക്കൾ പ്രത്യേക മുൻകരുതൽ എടുക്കണമെന്നും ചവറ പിഎച്ച് സബ് ഡിവിഷൻ അസി.എൻജിനീയർ അറിയിച്ചു.
അഭിമുഖം നാളെ
ശാസ്താംകോട്ട ∙ പടിഞ്ഞാറേകല്ലട
ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം നാളെ രാവിലെ 8.30നു സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]