അഞ്ചൽ ∙ ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടം നിർമിച്ചു അഞ്ചൽ പഞ്ചായത്ത് ഓഫിസ് അവിടേക്കു മാറ്റി സ്ഥാപിക്കാൻ മുൻ ഭരണ സമിതി തയാറാക്കിയ പദ്ധതി ഏത് അവസ്ഥയിലാണെന്ന് അധികൃതർക്ക് അറിയില്ലത്രേ ! സിവിൽ സ്റ്റേഷനു സമീപത്തെ പഞ്ചായത്ത് വക വസ്തുവിൽ ബഹുനില മന്ദിരം നിർമിക്കാനായിരുന്നു ലക്ഷ്യം.
ഓഫിസിന് ആവശ്യം കഴിഞ്ഞുള്ള സ്ഥലം വ്യാപാര ആവശ്യങ്ങൾക്കു വാടകയ്ക്കു നൽകാൻ കഴിയുന്ന തരത്തിലാണു പദ്ധതി ആവിഷ്കരിച്ചത്.
ഇതിനായി 13 കോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ പഞ്ചായത്ത് സമിതി ഭരണം ഏറ്റെടുത്ത ശേഷം ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകാത്തതിനാൽ ഫയൽ ചുവപ്പ് നാടയിൽ തുടരുന്നു.
പദ്ധതി സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ എന്നതിനെക്കുറിച്ചും പഞ്ചായത്ത് ഭാരവാഹികൾക്ക് ഊഹമില്ല. .
ഇപ്പോൾ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ല. അതുകാരണം വാഹനങ്ങളിൽ എത്തുന്നവർ വട്ടം ചുറ്റേണ്ട
നിലയിലാണ്. പുതിയ കെട്ടിടത്തിനായി തയാറാക്കിയ പദ്ധതി ’ പൊടിതട്ടി ’ എടുക്കാൻ പഞ്ചായത്ത് ഭാരവാഹികൾ ശ്രമിക്കണം എന്നാണ് ആവശ്യം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

