ശാസ്താംകോട്ട ∙ റബർത്തോട്ടത്തിൽ നിന്നു മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.
പോരുവഴി അമ്പലത്തുംഭാഗം ചാങ്ങയിൽക്കാവ് കെഐപി സബ് കനാലിനു സമീപം രാവിലെയാണു സംഭവം. ടാപ്പിങ് ചെയ്യാനെത്തിയ സ്ത്രീയാണ് തലയോട്ടി കണ്ടത്.
തുടർന്നു പൊലീസ് പരിശോധനയിൽ മറ്റു മൃതദേഹ ഭാഗങ്ങൾ കൂടി കണ്ടെത്തി. മാംസ ഭാഗങ്ങൾ എല്ലാം തെരുവുനായ്ക്കൾ ഭക്ഷിച്ചു തീർത്ത നിലയിൽ അസ്ഥികൾ മാത്രമാണു ലഭിച്ചത്.
കാടു മൂടിയ കനാലിനോടു ചേർന്നുള്ള മരത്തിൽ ഒരാൾ കൈലിത്തുണിയിൽ തൂങ്ങി മരിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.
കൈലി കെട്ടിയ കമ്പ് ഒടിഞ്ഞ് കനാലിലേക്കു വീണ നിലയിലാണ്. തലയോട്ടി തെരുവുനായ്ക്കൾ കടിച്ചു പുറത്തേക്കു കൊണ്ടുവന്നതാകാം എന്നാണു സൂചന.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി മൃതദേഹ അവശിഷ്ടങ്ങൾ പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു. മൃതദേഹ ഭാഗങ്ങൾ ഇനിയും കിട്ടാനുണ്ട്.
തലയോട്ടി കണ്ട
സ്ത്രീയുടെ ഭർത്താവിനെ 2 മാസമായി കാണാനില്ല. ഇയാളാണു നേരത്തെ ഇവിടെ ടാപ്പിങ് നടത്തിയിരുന്നത്.
മൃതദേഹം ഇയാളുടേത് ആണോയെന്നു പരിശോധിക്കേണ്ടതുണ്ട്. കടിച്ചു കീറിയ നിലയിൽ കനാലിൽ നിന്നു ലഭിച്ച വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഎൻഎ പരിശോധന നടത്തി ആളെ ഉറപ്പാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിനു വിട്ടുനൽകുമെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

