പുനലൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു. സ്ഥാനാർഥി അടക്കം 4 ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ശാസ്താംകോണം എൻഡിഎ ബൂത്ത് ജനറൽ സെക്രട്ടറി ശാസ്താംകോണം അയത്തിൽ വീട്ടിൽ രതീഷി(54)നാണ് വെട്ടേറ്റത്.
ഇദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻഡിഎ സ്ഥാനാർഥി മണിക്കുട്ടൻ, ബിജെപി വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി മധുസൂദനൻ, ബൂത്ത് ജനറൽ സെക്രട്ടറി കവിരാജ്, ബിജെപി പ്രവർത്തകൻ ഹരി എന്നിവർക്കാണു പരുക്കേറ്റത്. എൻഡിഎ സ്ഥാനാർഥിയുടെ ഫ്ലെക്സ് വയ്ക്കുന്നത് തടസ്സപ്പെടുത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.
ഇരുവിഭാഗവും ഉന്തും തള്ളും ഉണ്ടാകുന്നതിനിടയാണ് രതീഷിന് വെട്ടേറ്റത്. ഇന്നലെ രാത്രി 9.15നാണ് സംഭവം.
സംഭവത്തിൽ സിപിഎം പ്രവർത്തകർക്കും നേരിയ പരുക്കേറ്റിട്ടുണ്ടെന്ന് സിപിഎം ഭാരവാഹികൾ ആരോപിച്ചു.
താലൂക്ക് ആശുപത്രിയിൽ കൂടുതൽ പ്രവർത്തകർ എത്തിയെങ്കിലും പൊലീസ് ഇടപെടലിലൂടെ സംഘർഷം ഒഴിവായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപി കൂടുതൽ വോട്ടുകൾ നേടിയ വാർഡാണ് ശാസ്താംകോണം.
എസ്.ബിജുവാണ് ഇവിടെ സിപിഎം സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥി നെൽസൺ സെബാസ്റ്റ്യനും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

