കൊല്ലം∙ കുളത്തൂപ്പുഴ വടക്കേചെറുകരയിലെ വീടിന്റെ അടുക്കളയിൽ ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയെ വിട്ടയച്ചു. തിങ്കൾക്കരികം വില്ലേജിൽ വടക്കേ ചെറുകര രശ്മി നിവാസിൽ രശ്മി എസ്.ചന്ദ്രനെ വിട്ടയച്ചു കൊണ്ട് കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ശ്രീരാജ് ഉത്തരവിട്ടു.
കുളത്തൂപ്പുഴയിൽ ഓട്ടോഡ്രൈവറായ വില്ലുമല ഡീസന്റ്മുക്ക് എസ്എസ് ഭവനത്തിൽ ദിനേഷിനെ(26) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
2020 സെപ്റ്റംബറിലായിരുന്നു സംഭവം. യുവതി മാത്രമേ സംഭവ ദിവസം വീട്ടിലുണ്ടായിരുന്നുള്ളൂ.
ദിനേശും യുവതിയുമായി അടുപ്പത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് അറിഞ്ഞ ദിനേശ് സംഭവദിവസം യുവതിയുടെ വീട്ടിലെത്തുകയും തർക്കമുണ്ടാവുകയും ചെയ്തു.
യുവതിയുമായി പിടിവലി ഉണ്ടായതിനെത്തുടർന്ന് ദിനേശ് വീണ് തല തറയിലിടിച്ച് മരിച്ചെന്നും തുടർന്ന് മൃതദേഹം യുവതി കിടപ്പുമുറിയിൽ നിന്നു അടുക്കളഭാഗത്തേക്ക് എത്തിച്ചതിനുശേഷം അയൽക്കാരെ അറിയിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കേസ്.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ മനോജ് രാജഗോപാൽ, ഷീനാ കുമാരൻ എന്നിവർ കോടതിയിൽ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

