അച്ചൻകോവിൽ ∙ ബന്ധുവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനത്തിൽ പോയ ആദിവാസി കരടിയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൈകൾക്കു ഗുരുതര പരുക്കേറ്റ ഗിരിജൻ നഗറിൽ രമണനെ ( 55) ഉൾവനത്തിൽ നിന്ന് അച്ചൻകോവിലിൽ എത്തിച്ച ശേഷം ജീപ്പിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അച്ചൻകോവിൽ കോട്ടവാസലിൽ നിന്ന് 17 കിലോമീറ്ററോളം ഉൾവനത്തിൽ കരടിയുടെ ആക്രമണമുണ്ടായതെന്നു പറയുന്നു.
പരുക്കേറ്റ രമണനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ശേഷം ബന്ധുവായ യുവാവ് കാട്ടിൽ നിന്ന് പുറത്തെത്തി നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് ഒാട്ടോറിക്ഷയിൽ എത്തിയ സംഘം കാട്ടിൽ നിന്ന് രമണനെ പുറത്തെത്തിച്ച് അച്ചൻകോവിലിലെത്തിച്ചു. ഇവിടെ നിന്ന് വൈകിട്ട് ജീപ്പിൽ പുനലൂർ ഗവ.
താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആംബുലൻസ് സൗകര്യം ഇല്ലാത്തതു കാരണം അടിയന്തര സേവനം തടസ്സപ്പെട്ടതായി പരാതിയുണ്ട്.
അച്ചൻകോവിലിൽ ഉണ്ടായിരുന്ന ആംബുലൻസ് അപകടത്തിൽപെട്ടതിനെ തുടർന്നു സമയപരിധിയിൽ ഇൻഷുറൻസ് പുതുക്കാത്ത കാരണത്താൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്താണ്.
ആദിവാസികൾ വനവിഭവങ്ങൾ ശേഖരിക്കാൻ ഉൾവനത്തിൽ പോയാൽ ദിവസങ്ങളോളം കാട്ടിൽ കഴിഞ്ഞ ശേഷമാകും കാടിറങ്ങുക. മതിയായ സുരക്ഷ ഇല്ലാതെയാണ് ഇവർ ഉൾക്കാട്ടിൽ പോയി ദിവസങ്ങളോളം തങ്ങുന്നത്.
വന്യജീവികളുടെ സാന്നിധ്യം മനസ്സിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറുകയാണു പതിവ്. അപ്രതീക്ഷിതമായാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്നും ജീവന് അപായം സംഭവിക്കാത്തതു ഭാഗ്യം കൊണ്ടാണെന്നും രമണന്റെ ബന്ധു പറഞ്ഞു.
മണ്ഡലകാലം കൂടി കണക്കിലെടുത്ത് അച്ചൻകോവിലിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ നടപടി വേണമെന്നാണ് ആവശ്യം. കറവൂർ∙ പശുവിനെ പുലി പിടിച്ചു.
പഞ്ചായത്തംഗമായ കറവൂർ വാലുതുണ്ടിർ അർച്ചനയുടെ പശുവിനെയാണ് കഴിഞ്ഞ രാത്രി പുലി പിടിച്ചത്.ആഴ്ചകളുടെ ഇടവേളയിൽ പുലിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ് . തൊഴുത്തിൽ നിന്ന പശുവിനെ പിടികൂടി, വനാതിർത്തിയിലേക്ക് വലിച്ച് കൊണ്ടു പോകുകയായിരുന്നു.
രാത്രി 12.30 ഓടെയാണ് സംഭവം. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ വനത്തിലേക്ക് പുലി ഓടി മറഞ്ഞു.
നേരത്തെയും മേഖലയിൽ വളർത്തു മൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തോട് ചേർന്ന കളിസ്ഥലത്തിൽ ദിവസവും ഒട്ടേറെ യുവാക്കളും വിദ്യാർഥികളും എത്താറുണ്ട്.
പുലർച്ചെ കാൽനട യാത്രക്കാരും ഇവിടെ ഏറെയാണ്.
. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

