മത്സരം നടത്തും;
കൊല്ലം ∙ ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി സംഘടന കൊല്ലം എസ്എൻ കോളജിലെ പൂർവ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും. നവംബർ 7നു പൂർവ വിദ്യാർഥി ദിനമായി (ആർ.ശങ്കർ സ്മൃതി ദിനം) ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉപന്യാസ രചന (വിഷയം: ആർ.ശങ്കറും നവോത്ഥാന പ്രവർത്തനങ്ങളും), കവിത രചന (വിഷയം: എന്റെ ഗുരുനാഥൻ), ഓർമക്കുറിപ്പ് (മറക്കാനാകാത്ത കലാലയ അനുഭവം) എന്നീ മത്സരങ്ങൾ നടക്കും.
സൃഷ്ടികൾ 31നകം അയച്ചു നൽകണം. വിലാസം: പി.ബാലചന്ദ്രൻ, സെക്രട്ടറി, അമ്മ വീട് ഇരവിപുരം പി.ഒ.
9447247730.
അഭിമുഖം 23ന്
കൊല്ലം∙ വാളത്തുംഗൽ ജിവിഎച്ച്എസ് ഫോർ ഗേൾസിൽ യുപി വിഭാഗത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 11.30ന് സ്കൂൾ ഒാഫിസിൽ നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.
സംയുക്ത യോഗം
പുനലൂർ ∙ പത്തനാപുരം, പുനലൂർ എസ്എൻഡിപി യൂണിയനുകൾ നവംബർ 2നു പുനലൂരിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിൽ നടത്തുന്ന സംഗമം വിജയിപ്പിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുന്നതിന് ഇന്നു രാവിലെ 10ന് എസ്എൻഡിപി യോഗം പുനലൂർ യൂണിയൻ ഹാളിൽ സംയുക്ത യോഗം ചേരും.
യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അധ്യക്ഷത വഹിക്കും. ശാഖകളുടെയും വനിതാ സംഘം, കുടുംബ യൂണിറ്റ്, പ്രാർഥനാ സമിതി, യൂത്ത് മൂവ്മെന്റ് എന്നിവയുടെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അറിയിച്ചു.
സൗജന്യ ഇംഗ്ലിഷ് ക്ലാസ്
കൊട്ടാരക്കര∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡവലപ്മെന്റ് സെന്ററിൽ 30 ദിവസത്തെ (150 മണിക്കൂർ) സൗജന്യ ഇംഗ്ലിഷ് ആശയവിനിമയ ക്ലാസുകൾ 25ന് രാവിലെ 10ന് ആരംഭിക്കും.
ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. 633450297, 0474 2919612.
പരിശീലന തീയതി മാറ്റി
കൊല്ലം ∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന കേന്ദ്രത്തിൽ 21 മുതൽ 25 വരെ നടത്താനിരുന്ന ‘ശാസ്ത്രീയ പശു പരിപാലനം’ പരിശീലനം 23 മുതൽ 28 വരെയുള്ള തീയതികളിലേക്ക് മാറ്റി. 8089391209, 0476 2698550.
അഭിമുഖം 24ന്
കൊല്ലം ∙ ചന്ദനത്തോപ്പ് ഗവ.ബേസിക് ട്രെയ്നിങ് സെന്ററിൽ ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും.
അഭിമുഖം 24 ന്. 0474 2713099.
യുജിസി നെറ്റ് കോച്ചിങ്
കൊല്ലം ∙ കുണ്ടറ ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്ററിൽ നെറ്റ് കോച്ചിങ് ക്ലാസുകളിലക്ക് പ്രവേശനം ആരംഭിച്ചു.
8547005090.
വോക് ഇൻ ഇന്റർവ്യൂ
കൊല്ലം ∙ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പാരാമെഡിക്കൽ കോഴ്സ് വിജയിച്ചവർക്ക് അപ്രന്റിസ്ഷിപ് നിയമനം നൽകുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ, ജെഎച്ച്ഐ, എക്സറേ ടെക്നിഷ്യൻ എന്നീ പാരാമെഡിക്കൽ കോഴ്സ് പാസായിരിക്കണം. 8000 രൂപയാണ് സ്റ്റൈപൻഡ്.
100 പേർക്കാണ് നിയമനം. 22 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 0474 2795017.
സ്കോളർഷിപ്
കൊല്ലം ∙ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2025 വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ 23 മുതൽ നവംബർ 20 വരെ സ്വീകരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

