
കൊല്ലം ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യോഗ പരിശീലനം
പട്ടാഴി∙ ആർട്ട് ഓഫ് ലിവിങ് പട്ടാഴി ജ്ഞാന ക്ഷേത്രത്തിൽ 20, 21, 22 തീയതികളിൽ വൈകിട്ട് 6 മുതൽ 7 വരെ സൗജന്യ യോഗ പരിശീലനം ഉണ്ടാകും. 9447080677
മസ്റ്ററിങ്
തലവൂർ∙ ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ 25 മുതൽ മസ്റ്ററിങ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അക്ഷയ വഴി മസ്റ്ററിങ് പരാജയപ്പെടുന്നവർ പഞ്ചായത്തിലെത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ടാപ്പിങ് പരിശീലനം
പുനലൂർ ∙ റബർ ബോർഡ് റീജൻ ഓഫിസിന്റെ പരിധിയിൽ ഇടമൺ–34 ൽ പ്രവർത്തിക്കുന്ന റബർ ടാപ്പിങ് പരിശീലനത്തിൽ 23ന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 59 മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന റബർ കർഷകർക്കും ടാപ്പിങ് തൊഴിലായി സ്വീകരിക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. പ്രായം തെളിയിക്കുന്ന രേഖകളുമായി പ്രവർത്തിക്കുന്ന ടാപ്പിങ് പരിശീലന കേന്ദ്രത്തിലോ പുനലൂർ ഓഫിസിലോ എത്തണമെന്ന് ഡവലപ്മെന്റ് ഓഫിസർ അറിയിച്ചു. 99496431140, 8547701452.
പ്രയുക്തി മെഗാ തൊഴിൽ മേള 21 ന്
കൊല്ലം∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്നു നടത്തുന്ന ‘പ്രയുക്തി 2025’ മെഗാ തൊഴിൽ മേള 21 ന് ഫാത്തിമ മാതാ നാഷനൽ കോളജിൽ നടത്തും. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി മുതൽ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. www.ncs.gov.in 8281359930, 8304852968.
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പിജിഡിസിഎ, ഡിസിഎ, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയ്ന്റനൻസ്, ഫയർ ആൻഡ് സേഫ്റ്റി, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ – 04742731061, 8547631061.