പത്തനാപുരം ∙ പ്രതികാരം എന്ന വാക്ക് അപ്പയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നുവെന്നും കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും മകൾ മരിയ ഉമ്മൻ. സോളർ വിവാദത്തിലെ പ്രതിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ മന്ത്രി കെ.ബി.
ഗണേഷ് കുമാർ ആണെന്ന ആരോപണം നിലനിൽക്കെയാണ് പത്തനാപുരത്ത് യുഡിഎഫിന് വേണ്ടി വോട്ട് ചോദിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ മരിയാ ഉമ്മൻ എത്തിയത്. രാവിലെ മണ്ഡലത്തിലെത്തിയ മരിയ, വീട് വീടാന്തരം കയറിയിറങ്ങിയാണ് വോട്ട് ചോദിച്ചത്.
പത്തനാപുരത്ത് ഇത്തവണ തിരഞ്ഞെടുപ്പു കാറ്റ് മാറി വീശുമെന്ന് മരിയ ഉമ്മൻ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിയായ ജ്യോതികുമാർ ചാമക്കാല (53) ആണ് പത്തനാപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. ചാമക്കാല പത്തനാപുരത്തു നിന്ന് രണ്ടാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം എട്ടു വർഷം കേരള സർവകലാശാലയിൽ സിൻഡിക്കേറ്റംഗം ആയിരുന്നു. വിവിധ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ അണിയറ വിജയശിൽപിയെന്ന് പേരെടുത്തിട്ടുണ്ട്.
രസതന്ത്രത്തിലും എൻജിനീയറിങ്ങിലും ബിരുദധാരി. അഞ്ചൽ പനയഞ്ചേരി സ്വദേശിയായ ജ്യോതികുമാർ കഴിഞ്ഞ അഞ്ചു വർഷമായി പത്തനാപുരത്താണ് താമസം.
ഭാര്യ: ഗായത്രി നായർ. മക്കൾ: ജി.
സൗപർണിക, ജി.അനാമിക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

