ശാസ്താംകോട്ട ∙ എക്സൈസ് കുന്നത്തൂർ സർക്കിൾ ഓഫിസിൽ മൂർഖൻ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുറത്ത് നിന്നും പാമ്പ് ഇഴഞ്ഞെത്തി ഓഫിസിലേക്ക് കയറുന്നത് പാറാവ് നിന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഓഫിസിലെ ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞതോടെ സ്ത്രീകൾ അടക്കമുള്ള സേനാംഗങ്ങൾ പുറത്തേക്ക് ഓടിയെത്തി.
പാമ്പിനെ കാണാൻ നാട്ടുകാരും കൂടി. വനം വകുപ്പിന്റെ പരിശീലനം നേടിയ സ്നേക്ക് ക്യാച്ചർ, തേവലക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശി കുട്ടപ്പായിയെ എത്തിച്ച് മൂർഖനെ പിടികൂടി പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറ്റിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

