കൊല്ലം ∙ സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ അയിഷ പോറ്റി എറണാകുളത്ത് മറൈൻ ഡ്രൈവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത മഹാ പഞ്ചായത്തിൽ ശ്രദ്ധാകേന്ദ്രമായി. കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ രാഹുൽ ഗാന്ധിക്കു സമീപം തന്നെ രണ്ടാം നിരയിൽ അയിഷ പോറ്റിക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അയിഷ പോറ്റിയെ രാഹുൽ ഗാന്ധിക്കു പരിചയപ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, പ്രവർത്തക സമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധിയ്ക്ക് അയിഷ പോറ്റി ഷാൾ അണിയിച്ചു. സിപിഎമ്മിന്റെ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ തുറന്നു കാട്ടുന്നതിൽ അവർക്കു നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

