പൂയപ്പള്ളി ∙ ലക്ഷങ്ങൾ മുടക്കി മരച്ചീനിക്കൃഷി ഇറക്കിയ കർഷകനു വിളവെടുക്കാനായതു കണ്ണീർ മാത്രം. ഒരേക്കർ ഏലായിൽ കൃഷി ചെയ്തിരുന്ന മൂവായിരത്തോളം മൂട് മരച്ചീനിയാണ് കാട്ടുപന്നികൾ ഒരാഴ്ച കൊണ്ടു നശിപ്പിച്ചത്.
പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ് ഏലായിൽ കൃഷി ഇറക്കിയ നെല്ലിപ്പറമ്പ് നിർമാല്യത്തിൽ മുരളീധരക്കുറുപ്പിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം കർഷകനുണ്ടായത്.
ജനുവരിയിൽ വിളവെടുക്കാൻ പാകത്തിലായിരുന്നു കൃഷി. രണ്ടാഴ്ച കഴിയുമ്പോൾ മികച്ച വരുമാനം നേടേണ്ട
സ്ഥാനത്ത് ഇപ്പോൾ 4.5 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണുണ്ടായത്.
കാട്ടുപന്നികളിൽ നിന്നു സംരക്ഷിക്കുന്നതിനായി ഏലായ്ക്ക് ചുറ്റും മുള്ളുവേലി സ്ഥാപിച്ചിരുന്നു. ഇതിന്റെ അടിവശത്തെ മണ്ണ് നീക്കിയാണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്.
സമീപത്തെ നിലങ്ങൾ കൂടി പാട്ടത്തിനെടുത്തായിരുന്നു കൃഷി. സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനാൽ നെല്ലിപ്പറമ്പ് ഏലായിലെ ഒട്ടുമിക്ക പാടങ്ങളും തരിശായി കിടക്കുകയാണ്.
ഏലായിൽ നട്ടുപിടിപ്പിച്ചിരുന്ന 36 മൂട് തെങ്ങിൻ തൈകളും പന്നികൾ നശിപ്പിച്ചു. വീടിനോടു ചേർന്നു നടത്തിയ വാഷക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
460 മൂട് വാഴയിൽ 175 എണ്ണം മാത്രമാണ് ബാക്കിയുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

