കൊട്ടാരക്കര ∙ ജില്ലാ പഞ്ചായത്ത് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി 41.51 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച അണ്ടൂർ ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം നാളെ 4നു ക്ഷേത്ര മൈതാനിയിൽ ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം നിർവഹിക്കും. പഞ്ചായത്തംഗം അണ്ടൂർ സുനിൽ അധ്യക്ഷനാകും. ചിറ 65 സെന്റ് വിസ്തൃതിയിലാണ്.
1500 ക്യുബിക് മീറ്റർ അളവിൽ ചെളിയാണു നീക്കം ചെയ്തത്.
കുളത്തിനു ചുറ്റും 200 മീറ്റർ നീളത്തിലും അടിയിൽ നിന്ന് 3 മീറ്റർ ഉയരത്തിലും കരിങ്കല്ല് കെട്ടി സംരക്ഷണം ഒരുക്കി. കൂടാതെ കുളത്തിനു ചുറ്റും ഒരു മീറ്റർ വീതിയിൽ ഇന്റർലോക്ക് പാകി നടപ്പാതയും ഒരുക്കി.
ഒന്നര മീറ്റർ ഉയരത്തിൽ ചെയിൻ ലിങ്ക് സ്ഥാപിക്കുകയും പൊതുജനങ്ങൾക്കു കുളം ഉപയോഗിക്കുന്നതിനു കൈവരിയോടു കൂടി 2 കൽപടവുകളും നിർമിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫിസിന് ആയിരുന്നു നിർമാണച്ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

