കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ കാറ്റിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
ഗതാഗത നിയന്ത്രണം
പുനലൂർ ∙ പുനലൂർ – ചാലിയക്കര റോഡിൽ പത്തുപറ മുതൽ ചാലിയക്കര ജംക്ഷൻ വരെയുളള ഭാഗങ്ങളിൽ ഇന്നു മുതൽ കലുങ്ക് നിർമാണ പ്രവൃത്തികൾ ആരംഭിക്കും. അതിനാൽ 10 ദിവസത്തേക്ക് ഈ ഭാഗത്തെ വാഹന ഗതാഗതം നിയന്ത്രിക്കും. ഇന്നു മുതൽ പുനലൂരിൽ നിന്നു ചാലിയക്കരയിലേക്ക് ഉള്ള വാഹനങ്ങൾ അലിമുക്ക് കറവൂർ വഴി ചാലിയക്കരയിലേക്കും മാമ്പഴത്തറ ഭാഗത്തേക്ക് ഉളള വാഹനങ്ങൾ വെളളിമല ഉപ്പുകുഴി വഴി മാമ്പഴത്തറയിലേക്കും പോകണമെന്നു പുനലൂർ മരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]