ശൂരനാട് ∙ കാലഹരണപ്പെട്ട പാലം ടിപ്പർ ലോറി കയറിയതോടെ തകർന്നു.
ശൂരനാട് വടക്ക് ആനയടി ആർകെ യുപിഎസ്– പള്ളിക്കൽ മൃഗാശുപത്രി ജംക്ഷൻ റോഡിൽ നീരൊഴുക്ക് ഭാഗത്തെ കലുങ്കാണ് രാവിലെ 11ന് തകർന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ചേരുന്ന പ്രദേശത്തെ പ്രധാന റോഡാണിത്.
ലോഡുമായി വന്ന ടിപ്പർ ലോറി കയറിയതോടെ പാലം തകരുകയായിരുന്നു. ലോറിയും അപകടത്തിലായി. ഇതുവഴിയുള്ള ഗതാഗതം ഇതോടെ പൂർണമായും നിലച്ചു.
നവീകരണം പുരോഗമിക്കുന്നതിനാൽ ആനയടി– വെള്ളച്ചിറ റോഡ് അടച്ചിരിക്കുകയാണ്.
ഇതു കാരണം ആലപ്പുഴ ജില്ലയിലെ താമരക്കുളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പത്തനംതിട്ട ജില്ലയിലെ പഴകുളം ഭാഗത്തേക്ക് പോകുന്നത് ആർകെ യുപിഎസ്– മൃഗാശുപത്രി ജംക്ഷൻ റോഡിലൂടെയാണ്. കലുങ്ക് തകർന്നതോടെ മേഖലയിലെ റോഡ് ഗതാഗതം പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട
കലുങ്ക് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ആവശ്യമായ നടപടി ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നും അടിയന്തരമായി കലുങ്ക് പുനർ നിർമിച്ച് ഗതാഗത ക്ലേശം പരിഹരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]