കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ അറബിക്കടലിന്റെ തീരത്ത് 45–65 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
അധ്യാപക ഒഴിവ്
കുളത്തൂപ്പുഴ∙ പട്ടികവർഗ വികസന വകുപ്പിന്റെ ഗവ.
എംആർ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെ ടെറ്റ് നിർബന്ധം.
23ന് രാവിലെ 11.30ന് സ്കൂൾ ഒാഫിസിൽ മുഖാമുഖം . 9074930327.
സ്പോട്ട് അഡ്മിഷൻ
പുനലൂർ ∙ ഭാരതമാതാ പ്രൈവറ്റ് പ്രൈവറ്റ് ഐടിഐയിലെ ഒഴിവുള്ള ജനറൽ, എസ് സി , എസ്ടി വിദ്യാർഥികളുടെ സ്പോട്ട് അഡ്മിഷൻ തുടങ്ങി.
25 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ അഡ്മിഷൻ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിൽ ഹാജരാകണം.
0475 2224826.
ബിഎഡ് സ്പോട്ട് അഡ്മിഷൻ
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ഒഴിവുള്ള ബിഎഡ് കോഴ്സുകളായ ഇംഗ്ലിഷ്, മലയാളം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 10 ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 9746310000. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]