അഞ്ചൽ ∙ ഏരൂർ പഞ്ചായത്തിൽ നേട്ടങ്ങളുടെ പെരുമഴ പെയ്തെന്നു ഭരണപക്ഷവും കോട്ടങ്ങളുടെ കുത്തൊഴുക്കായിരുന്നു എന്നു പ്രതിപക്ഷവും പറയുന്നു . ഗ്രാമീണ റോഡുകളുടെ പുനർനിർമാണം ഭൂരിഭാഗവും പൂർത്തിയാക്കിയതോടെ യാത്ര സുഗമമായി എന്നും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പായതിനാൽ ജലക്ഷാമം ഒഴിവാക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.അജിത് പറയുന്നു.
24 മണിക്കൂറും സേവനം ലഭിക്കുന്ന ആംബുലൻസ് സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞു. ആയിരനെല്ലൂർ സ്കൂൾ ഓഡിറ്റോറിയം പൂർത്തിയാക്കി .
വിളക്കുപാറയിൽ ബഡ്സ് സ്കൂൾ തുറന്നു. കിണറ്റുമുക്കിൽ ജറിയാട്രിക് ക്ലബ്ബും പന്തടിമുകളിൽ സ്മാർട്ട് അങ്കണവാടിയും നിർമിച്ചു.
കരിമ്പിൻകോണത്ത് ജെൻഡർ റിസോഴ്സ് സെന്ററിനു വേണ്ടി കെട്ടിടം നിർമിച്ചു.
ഹരിതകർമ സേനയും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കി. സ്വന്തം ഭൂമിയില്ലാത്ത 55 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ ഭൂമി വാങ്ങി നൽകി.
167 കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമിച്ചു നൽകി. 1824 ബോയോ ബിന്നുകൾ സ്ഥാപിച്ചതോടെ തെരുവുകൾ മാലിന്യ മുക്തമാക്കി.
22,000 കോഴി കുഞ്ഞുങ്ങളെയാണു സൗജന്യമായി നൽകിയത്. 50ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ ‘നിലാവ് ’ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം നിർമാണം മികച്ച നിലയിലാണ് നടക്കുന്നത്. നീർച്ചാലുകൾ നവീകരിച്ചതോടെ കാർഷിക മേഖല ഉഷാറായി.
“ഏരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ പ്രദേശത്തെ സാധാരണക്കാർക്ക് വലിയ സഹായമായി.
മൃഗസംരക്ഷണ പ്രവർത്തനങ്ങളും വിജയം വരിച്ചു.”
ജി.അജിത് – പഞ്ചായത്ത് പ്രസിഡന്റ് ( സിപിഐ പ്രതിനിധി )
“സർക്കാർ ഫണ്ട് ദുരുപയോഗമാണ് പഞ്ചായത്തിൽ നടക്കുന്നത്. കരിമ്പിൻകോണത്ത് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചില്ല.
തൃക്കോയിക്കൽ വാർഡിൽ കുന്നിടിച്ച് നിരത്തി പഞ്ചായത്ത് നടത്തുന്ന നിർമാണ പ്രവർത്തനം അന്വേഷണ വിധേയമാക്കണം.”
ഷീന കൊച്ചുമ്മച്ചൻ (പ്രതിപക്ഷ അംഗം – കോൺഗ്രസ് പ്രതിനിധി )
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]