കൊട്ടാരക്കര∙ ആക്സിലിൽ നിന്നു വേർപെട്ട ചക്രവുമായി സ്കൂൾ ബസ് ഓടിയത് അരക്കിലോമീറ്ററോളം.
കണ്ടുനിന്നവർ വിളിച്ചുപറഞ്ഞതോടെ ബസ് നിർത്താനുള്ള ആദ്യ ശ്രമം വിജയിച്ചില്ലെങ്കിലും കുറച്ചുദൂരം നീങ്ങി ചക്രങ്ങൾ ഉരഞ്ഞു ബസ് നിന്നു. കുട്ടികൾ സുരക്ഷിതരാണ്.
മോട്ടർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു. 13 കുട്ടികളുമായി ഏനാത്ത് മൗണ്ട് കാർമൽ സ്കൂളിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.
എംസി റോഡിൽ കലയപുരം ജംക്ഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. പുത്തൂർ റോഡിൽ നിന്നു എംസി റോഡിലേക്ക് കയറുന്നതിന് തൊട്ട് മുൻപാണ് ബസിന്റെ ആക്സിൽ നട്ട് റോഡിലേക്ക് ഊരിപ്പോയത്.
ഇടതു ഭാഗത്തെ മുൻ ചക്രം ഊരിപ്പോകേണ്ട
സാഹചര്യം ഒഴിവായത് ഭാഗ്യംകൊണ്ടു മാത്രം. ഇതേ സമയം വാഹന പരിശോധനയുമായി പരിസരത്തുണ്ടായിരുന്ന എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ബിജു, രാംനാഥ് എന്നിവർ വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.
അപ്പോഴേക്കും ഡ്രൈവർ കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കൃത്യമായി അറ്റകുറ്റപ്പണികൾ ബസിൽ നടത്തിയിട്ടില്ലെന്ന് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞു. വീൽ ബെയറിങ്ങും തകരാറിലായെന്നാണ് പരിശോധനാ റിപ്പോർട്ട്.
വീഴ്ചകളിൽ നിയമ നടപടി ഉണ്ടാകുമെന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ.ദിലു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]