
എഴുകോൺ∙ ലഹരി സംഘാംഗമാണോ എന്ന് ചോദിച്ചതിന് യുവാവിനെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി പരുക്കേൽപിച്ച ആളെ എഴുകോൺ പൊലീസ് പിടിയിൽ. എഴുകോൺ പുത്തൻനട
ക്ഷേത്രത്തിനു സമീപം ബിജു വിലാസത്തിൽ ബൈജേഷ് (24) ആണ് അറസ്റ്റിലായത്. എഴുകോൺ വട്ടമൺക്കാവ് മഹാദേവ ക്ഷേത്രത്തിനു സമീപത്ത് ഇരുട്ടിൽ മറഞ്ഞ് നിന്നത് യുവാവ് ചോദ്യം ചെയ്ത വിരോധത്തിലാണു കുത്തിയത്.
എഴുകോൺ എസ്എച്ച്ഒ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രജിത്ത്, ജോൺസൺ, ചന്ദ്രകുമാർ, എഎസ്ഐ മേരി മോൾ, സിപിഒമാരായ കിരൺ, റോഷ്, സനൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]