കൊല്ലം ∙ പുതുതായി വാങ്ങിയ ടിവി കേടായി, പകരം പുതിയ ടിവിയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉത്തരവ്. കൊല്ലം ലക്ഷ്മിനട
അനുപമ വീട്ടിൽ സഫീർ ബാബു 2021ൽ വാങ്ങിയ ടിവി 4 മാസത്തിനുള്ളിൽ കേടായി. ഇദ്ദേഹം അറിയിച്ചതനുസരിച്ചു കമ്പനി പുതിയ ടിവി നൽകിയെങ്കിലും അതും കേടായി.
തുടർന്നാണ്, ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. കമ്പനിയുടെ സേവനത്തിനുള്ള പോരായ്മ ആണെന്നു കണ്ടെത്തിയ കമ്മിഷൻ പുതിയ ടിവി അല്ലെങ്കിൽ അതിന് തുല്യമായ തുകയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ ഉത്തരവിട്ടത്.
പരാതിക്കാരനു വേണ്ടി അഭിഭാഷകരായ കല്ലട കെ.ജി.അലക്സാണ്ടർ, കല്ലട
ടിറ്റോ ആൻഡ്രൂസ് അലക്സാണ്ടർ എന്നിവർ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]