
സൂനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന; 3 യുവാക്കൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ സൂനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഗുളികകളും കഞ്ചാവും വിൽപന നടത്തുന്ന മൂന്നു യുവാക്കളെ ചാത്തന്നൂർ എക്സൈസ് സംഘം മയ്യനാട്ടു നിന്നും അറസ്റ്റ് ചെയ്തു. വലിയവിള സൂനാമി ഫ്ലാറ്റിൽ കുട്ടപ്പായി എന്നു വിളിക്കുന്ന ജോർജ്(30), വാളത്തുംഗൽ കോട്ടയിൽ വീട്ടിൽ കിഴക്കതിൽ വിഷ്ണു(26), വടക്കേവിള പണിക്കർകുളം അനീഷ് കുമാർ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 30ഗ്രാം കഞ്ചാവും 20 ലഹരി മരുന്ന് ഗുളികകളും കണ്ടെടുത്തു.
ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.സിയാദിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷാദ്, പ്രിവന്റീവ് ഓഫിസർ എവെർസൺ ലാസർ, സിവിൽ എക്സൈസ് ഓഫിസർമാരായ രാജ്മോഹൻ, വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫിസർ ദിവ്യ, സിവിൽ എക്സൈസ് ഓഫിസർ നിഷാദ് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മയ്യനാട് വലിയവിള സൂനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു ഇവർ ലഹരി ഉപയോഗവും വിൽപനയും നടത്തി വരികയായിരുന്നു എന്ന് എക്സൈസ് സംഘം പറഞ്ഞു .