
കൊല്ലം ജില്ലയിൽ ഇന്ന് (19-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു;കൊല്ലം∙ പിന്നാക്ക വിഭാഗ വികസന വകുപ്പ് മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർക്ക് നൈപുണ്യവികസന പരിശീലനവും പണിയായുധങ്ങൾക്ക് ഗ്രാന്റും നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.inൽ 31-നകം അപേക്ഷിക്കണം. വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ല ഓഫീസിലും bwin പോർട്ടലിലും, www.bcdd.kerala.gov.inലും ലഭിക്കും. ഫോൺ 0474 2914417.
താൽക്കാലിക നിയമനം
കൊല്ലം∙ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പിജി, ടിസിഎംസി റജിസ്ട്രേഷൻ. പ്രായപരിധി: 40 വയസ്സ്. ജനന തീയതി, എംബിബിഎസ് പാർട്ട് ഒന്ന്, പാർട്ട്് രണ്ട്, പിജി എന്നിവയുടെ മാർക്ക് ലിസ്റ്റ്, മുൻപരിചയം, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 21 രാവിലെ 11 ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് [email protected] ഫോൺ: 0474 2572574, 2572572.
കൊല്ലം∙ കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ്് സെന്ററിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തും. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും. എംപിഎച്ച്/ എംഎസ്സി നഴ്സിങ്/ എംഎസ്ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും. പ്രായപരിധി: 35 വയസ്സ്. അവസാന തീയതി: 22. വിവരങ്ങൾക്ക് shsrc.kerala.gov.in ഫോൺ: 0471 2323223.
അഭിമുഖം നാളെ
കുണ്ടറ ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ കരാർ അടിസ്ഥാനത്തിൽ കംപ്യൂട്ടർ ഹാർഡ്വെയർ ടെക്നിഷ്യൻ ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും. ഇലക്ട്രോണിക്സിൽ ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം.
അവധിക്കാല കോഴ്സ്
കുണ്ടറ∙ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ 15 മണിക്കൂർ ദൈർഘ്യമുള്ള അവധിക്കാല കംപ്യൂട്ടർ, ഇംഗ്ലിഷ് കോഴ്സുകൾ ആരംഭിച്ചു. 9961290888, 7561880131.
എട്ടാം ക്ലാസ് പ്രവേശനം
കൊല്ലം∙ എഴുകോൺ റെയിൽവേ സ്റ്റേഷൻ സമീപമുള്ള സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. 7306066701, 9400928753,9995138177, 9400006516.