കൊല്ലം ∙ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ടു വിജിലൻസ് കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷയിൽ വിധി നാളെ.
ഇ.ഡി ആവശ്യപ്പെടുന്നതുപോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളൂവെന്നു പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) വേണ്ടി പ്രോസിക്യൂഷൻ വാദിച്ചു. മറിച്ചായാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും അറിയിച്ചു.
കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുക സംബന്ധിച്ചുള്ള അന്വേഷണത്തിനാണു പകർപ്പുകൾ ആവശ്യപ്പെടുന്നതെന്നാണ് ഇ.ഡിയുടെ വാദം.
എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് പറഞ്ഞു.
എസ്ഐടിക്കു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
രേഖകൾ നൽകാൻ കോടതി അനുവദിച്ചാൽ ഇ.ഡി പ്രത്യേക കേസ് റജിസ്റ്റർ ചെയ്യും. അന്വേഷണം ഏറ്റെടുത്താൽ രാഷ്ട്രീയ നേതൃത്വം ഉൾപ്പെടെയുള്ളവര്ക്ക് എതിരെ നടപടികൾക്കു സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
പത്മകുമാറിന്റെയും പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന്
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.പത്മകുമാറിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ദ്വാരകപാലക ശിൽപത്തിലെ സ്വർണം കടത്തിയെന്ന കേസിൽ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാലാണിത്. ജാമ്യഹർജിയും ഇന്നു പരിഗണിക്കും.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

