കൊല്ലം∙ ധനുമാസക്കുളിരു നിറഞ്ഞ ക്രിസ്മസ് രാവുകളിൽ നക്ഷത്രവെളിച്ചം തെളിയാത്ത ഇടങ്ങൾ വിരളം. അന്തി മയങ്ങിയാൽ പിന്നെ വിണ്ണിൽ നിന്നു നമ്മെ നോക്കി കൺചിമ്മുന്ന താരകങ്ങൾ മണ്ണിലേക്കെത്തിയ പ്രതീതിയാണ്.
ക്രിസ്മസ് പടി വാതിൽക്കൽ എത്തിയതോടെ വിപണിയിലും നക്ഷത്രത്തിളക്കമാണ്. പലവർണങ്ങളിൽ, ഡിസൈനുകളിൽ കുസൃതിക്കുടുക്കകൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രിയപ്പെട്ട
താരകങ്ങൾ ഉപഭോക്താക്കളെ മാടിവിളിക്കുന്നു.
വർഷങ്ങളായി വിപണിയിലെ മാസ് ഐറ്റം പേപ്പർ സ്റ്റാറാണെങ്കിലും ന്യൂജെൻ പിള്ളാരുടെ പൂക്കി ‘എൽഇഡി സ്റ്റാറുകളാണ്’. സിങ്കം സിംഗിളാ താൻ വരുമെന്നാണ് ചൊല്ലെങ്കിലും നക്ഷത്രക്കൂട്ടത്തിലെ സിങ്കമായ എൽഇഡി സ്റ്റാറുകൾ സിംഗിൾ/മൾട്ടി നിറങ്ങളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.
100 രൂപ മുതൽ വിലയുള്ള എൽഇഡി സ്റ്റാറുകൾ വിപണിയിൽ സുലഭം. കുറഞ്ഞ വൈദ്യുത ഉപഭോഗം ഇത്തരം നക്ഷത്രങ്ങളെ ജനപ്രിയമാക്കുന്നു.
പേപ്പർ നക്ഷത്രങ്ങൾക്കു 5 രൂപ മുതലാണ് വില.
മഴ പെയ്താൽ നശിച്ചു പോകാത്ത പ്ലാസ്റ്റിക് സ്റ്റാറുകളോടാണു ചില ഉപഭോക്താക്കൾക്കു പ്രിയം. പ്ലെയിൻ, പ്രിന്റഡ് പ്ലാസ്റ്റിക് ബോർഡ് സ്റ്റാറുകൾക്കും ആവശ്യക്കാരേറെ.
5,7,9,11 എന്നിങ്ങനെ വ്യത്യസ്ത കോണുകളുള്ള വാൽനക്ഷത്രങ്ങൾക്കു പുറമേ പുൽക്കൂട് അലങ്കരിക്കാൻ ഉപയോഗിക്കുന്ന കുഞ്ഞൻ സ്റ്റാറുകളും വിപണി കീഴടക്കിയിട്ടുണ്ട്. ചുവപ്പ് ,വെള്ള നിറങ്ങളിലുള്ള പൊടിത്താരകങ്ങളുടെ സെറ്റിനോടൊപ്പം മിനുക്കം പൂശിയ സിൽവർ, ഗോൾഡൻ സ്റ്റാറുകളും കടകളിൽ മിന്നിത്തിളങ്ങുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

