പുത്തൂർ ∙ ഈ മണ്ഡലക്കാലത്തും തീർഥാടകർക്ക് ഉപകാരപ്പെടാതെ കുളക്കട പാലം ജംക്ഷനിലെ ശബരിമല ഇടത്താവളം കാടുമൂടിയ നിലയിൽ.
തീർഥാടകർക്കും നാട്ടുകാർക്കും പ്രയോജനമില്ലെങ്കിലും സാമൂഹിക വിരുദ്ധർക്ക് ഇത് ഇഷ്ടതാവളമാണെന്നു സമീപവാസികൾ. എംസി റോഡ് വഴി പോകുന്ന ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും കുളിക്കാനും ആവശ്യമെങ്കിൽ ഭക്ഷണം തയാറാക്കാനും വേണ്ടി കുളക്കട
പഞ്ചായത്ത് 5 വർഷം മുൻപ് പണി തുടങ്ങിയ ഇടത്താവളമാണിത്.
ഏനാത്ത് പാലം തകരാറിലായപ്പോൾ സമാന്തരമായി നിർമിച്ച ബെയ്ലി പാലത്തിന്റെ തെക്കേക്കരയിലെ അടിത്തറയിലാണ് ഇടത്താവളം പണികഴിപ്പിച്ചത്. നിലം ടൈൽ പാകി ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു.
ആറ്റിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകളും നിർമിച്ചു. പക്ഷേ നിർമാണത്തിലെ അശാസ്ത്രീയത കാരണം ആദ്യ പടിക്കെട്ടു പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഇതിനു പടിഞ്ഞാറായി മറ്റൊരു പടിക്കെട്ട് നിർമിച്ചു. ഇതു പക്ഷേ ആറ്റിലെ ആഴമുള്ള ഭാഗത്തേക്കാണ് ചെന്നെത്തുന്നത്.
അപകട
സാധ്യത ചൂണ്ടിക്കാട്ടിയതോടെ അതും ഉപയോഗിക്കാൻ കഴിയാതെയായി. ഈ പടിക്കെട്ട് പിന്നീട് ഇരുമ്പുവേലി കെട്ടി അടച്ചു.
ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും ആശ്രയമായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കടവ് ഇടത്താവള നിർമാണത്തിന്റെ പേരിൽ അടച്ചു പൂട്ടുകയും ചെയ്തു. ഇതോടെ കുളിക്കാനുള്ള സൗകര്യവും ഇല്ലാതായി.
പരാതികൾ ഉയർന്നിട്ടും ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ ഇടത്താവളം കാടുമൂടുകയും ചെയ്തു. സാമൂഹിക വിരുദ്ധരുടെ ഇഷ്ടതാവളമാണ് ഇപ്പോഴിതെന്നു നാട്ടുകാർ പറയുന്നു.
മദ്യപരും അനാശാസ്യ പ്രവർത്തനത്തിന് എത്തുന്നവരും രാപകൽ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കാറുണ്ടെന്നും സമീപവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

