താൽക്കാലിക ഓവർസീയർ ഒഴിവ്
പുനലൂർ ∙ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസീയർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം 21ന് 11ന് നഗരസഭ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
സൗജന്യ പരിശീലനം
കൊല്ലം ∙ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ (കാഡ്കോ) ജില്ലയിലെ മരപ്പണിക്കാരായ ആർട്ടിസാൻമാർക്കു തെങ്ങിൻ തടി കൊണ്ടു ഫർണിച്ചർ നിർമിക്കുന്നതിൽ സൗജന്യ പരിശീലനം നൽകുന്നു. കേരള സർവകലാശാലയുടെ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരാണു പരിശീലകർ.
കാഡ്കോയുടെ ഡേറ്റ ബാങ്കിൽ റജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം.
പ്രായപരിധി 18 വയസ്സ്. 18നു രാവിലെ 11ന് ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള കാഡ്കോ ദക്ഷിണ മേഖലാ ഒാഫിസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ – 9496129716.
സിറ്റിങ് ഇന്ന്
കൊല്ലം ∙ കേരള വനിതാ കമ്മിഷന്റെ ജില്ലാതല സിറ്റിങ് ഇന്ന് ജവാഹർ ബാലഭവൻ ഹാളിൽ നടക്കും.
രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
അഭിമുഖം 21ന്
കൊല്ലം ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ തെറപ്പിസ്റ്റിനെ (വനിത–1, പുരുഷൻ–1) നിയമിക്കുന്നതിന് 21ന് രാവിലെ 10ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും. ഡിഎഎംഇ അംഗീകൃത തെറപ്പിസ്റ്റ് കോഴ്സ് പാസായ പ്രവൃത്തി പരിചയം ഉള്ളവർക്കു മുൻഗണന.
0474 2745918.
വാട്ടർ കളർ ക്യാംപ് സന്ദർശിക്കാം
കൊല്ലം ∙ റോട്ടറി ക്ലബ് ഓഫ് കുണ്ടറ ടൗൺ, സ്പെക്ട്രം ആർട്ട് ഗാലറി എന്നിവ ചേർന്ന് കൊല്ലം ഋഷികേശ് ആർട്ട് ഗാലറിയിൽ ഒരുക്കുന്ന മുതിർന്ന ചിത്രകാരന്മാരുടെ വാട്ടർ കളർ ക്യാംപ് സന്ദർശിക്കുന്നതിനും ചിത്രരചനയുടെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് അവസരം ഒരുക്കുന്നു. ക്യാംപ് സന്ദർശിക്കാൻ താൽപര്യമുള്ള കുട്ടികൾ പേര് റജിസ്റ്റർ ചെയ്യണം.
9446558665. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]